പന്നിക്കോട് യൂണിറ്റ് എസ് വൈ എസ് പുസ്തകവാരം ആചരിച്ചു.

പന്നിക്കോട്: എസ് വൈ എസ് സംസ്ഥാനമൊട്ടാകെ ആചരിച്ചു വരുന്ന പുസ്തക വാരത്തോടനുബന്ധിച്ച് പന്നിക്കോട് യൂണിറ്റ് കമ്മിറ്റി വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു.

പദ്ധതിയുടെ ഭാഗമായ "സുഹൃത്തിനൊരു പുസ്തകം" യുവ എഴുത്തുകാരനും സാഹിത്യ പ്രവർത്തകനുമായ, പ്രൈം ഇന്ത്യ കൾച്ചറൽ ഫോറം അവാർഡ് ജേതാവ് വിജീഷ് പരവരിക്ക് പുസ്തകം നൽകി കൊണ്ട് ,യൂണിറ്റ് പ്രസിഡണ്ടും മുക്കം സോൺ സാംസ്കാരികം സമിതി ഡയറക്ടറേറ്റ് അംഗവുമായ മുഹമ്മദ് പുളിക്കൽ നിർവ്വഹിച്ചു.


എസ് വൈ എസ് കാലങ്ങളായി നടത്തി വരുന്ന സന്നദ്ധ സേവനങ്ങളോ ടൊപ്പം തന്നെ സാഹിത്യ സാംസ്കാരിക പ്രവർത്തനങ്ങൾക്ക് പ്രാമുഖ്യം നൽകുന്ന സംഘടനയുടെ ഇത്തരം ഇടപെടലുകളെ ഏറെ ഇഷ്ടത്തോടെയും ആദരവോടെയുമാണ് താൻ നോക്കിക്കാണാറുള്ളതെന്ന് മറുപടി സംസാരത്തിൽ വിജീഷ് പരവരി പറഞ്ഞു.

'സുഹൃത്തിനൊരു പുസ്തകം' എന്ന ആശയം സമൂഹത്തിന് വലിയൊരു സന്ദേശമാണ് നൽകുന്നത്. വായനയെ സജീവമാക്കുന്നതിനുള്ള ഈ യജ്ഞത്തിന്   പിന്തുണ പ്രഖ്യാപിച്ച അദ്ദേഹം, തൻ്റെ സന്തോഷം രേഖപ്പെടുത്തി കൊണ്ട് എസ് വൈ എസ് യൂണിറ്റ് ലൈബ്രറിയിലേക്ക് അദ്ദേഹം എഴുതിയ ഒരു കഥാസമാഹാരം സമർപ്പിക്കുകയും ചെയ്തു.

തുടർന്ന് സംഘടിപ്പിച്ച 'പുസ്തക  സംസാര'ത്തിൽ വിവിധ സാഹിത്യ കൃതികളെ കുറിച്ചുള്ള ചർച്ചകൾ നടന്നത് ശ്രദ്ധേയമായി. 


പുസ്തക വാരത്തിൻ്റെ സോൺ തല ഉദ്ഘാടനം വായനാദിനത്തിൽ കൊടിയത്തൂരിൽ നടന്ന ചടങ്ങിൽ,  മുക്കം പ്രസ് ക്ലബ്ബ് പ്രസിഡണ്ട് സി ഫസൽ ബാബു നിർവ്വഹിച്ചിരുന്നു.

എസ് വൈ എസ് യൂണിറ്റ് സെക്രട്ടറി അബ്ദുറഷീദ്, ഫിനാൻസ് സെക്രട്ടറി നിസാർ മാസ്റ്റർ,ദഅവാ സെക്രട്ടറി അബൂബക്കർ സിദ്ധീഖ്, എക്സിക്യൂട്ടീവ് അംഗം അബ്ദുൽ ജബ്ബാർ എം ടി, എസ് എസ് എഫ് യൂണിറ്റ് സെക്രട്ടറി സഫീർ കെ പി തുടങ്ങിയവർ നേതൃത്വം നൽകി

Post a Comment

Previous Post Next Post