🎙️പ്രതിപക്ഷ കൗൺസിലർമാർ റീത്ത് സമർപ്പിച്ചു.
മുക്കം : മുക്കം സാമൂഹിക ആരോഗ്യ കേന്ദ്ര വളപ്പിലെ നൂറു വർഷം പഴക്കമുള്ള മരം അനധികൃതമായി മുറിച്ചുമാറ്റിയതിൽ പ്രതിഷേധവുമായി കൗൺസിലർമാരും യുവജന സംഘടനകളും. സംഭവത്തിൽ പ്രതിഷേധിച്ച് നഗരസഭ പ്രതിപക്ഷ കൗൺസിലർമാർ മരകുറ്റിക്ക് റീത്ത് സമർപ്പിച്ചു. നഗരസഭയോ കൗൺസിൽ അംഗങ്ങളോ അറിയാതെ മരം മുറിച്ചവരെ പിടികൂടണമെന്നും ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് 15 പ്രതിപക്ഷ കൗൺസിലർമാർ നഗരസഭ ഓഫിസിൽ നിന്നും ഹെൽത്ത് സെന്ററിലേക്ക് റീത്ത് മാർച്ച് സംഘടിപ്പിച്ചത്. മുക്കം ബസ്റ്റാന്റ് പരിസരത്തുനിന്നും ആരംഭിച്ച റാലി ഡി.സി.സി ജന. സെക്രട്ടറി ബാബു പൈക്കാട്ടിൽ ഉദ്ഘാടനം ചെയ്തു. ആരോഗ്യ കേന്ദ്രത്തിനടുത്ത് നടന്ന ചടങ്ങ് ഗഫൂർ കല്ലുരുട്ടി ഉദ്ഘാടനം ചെയ്തു. എം.കെ യാസർ അധ്യക്ഷനായി. കൃഷ്ണൻ വടക്കയിൽ റീത്ത് സമർപ്പിച്ചു. അബ്ദുൽ ഗഫൂർ, ഫാത്തിമ കൊടപ്പന, എം. മധു, റംല ഗഫൂർ, സാറ കൂടാരം, സക്കീന കബീർ, രാജൻ എടോനി, ബിന്നി മനോജ്, വസന്തകുമാരി നേതൃത്വം നൽകി.
![]() |
🎙️മരം കൊള്ളയ്ക്കെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധ മാർച്ച് നടത്തി.
മുക്കം : കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ കോമ്പൗണ്ടിലെ മരം കൊള്ളക്ക് ഒത്താശ ചെയ്ത നഗരസഭ ചെയർമാന്റെയും കൗൺസിലർമാരുടെയും രാജി ആവശ്യപ്പെട്ടുകൊണ്ട് യൂത്ത് കോൺഗ്രസ് മുക്കം മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനവും നഗരസഭാ ഓഫിസിലേക്ക് മാർച്ചും സംഘടിപ്പിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി ബാബു പൈക്കാട്ടിൽ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് നിഷാദ് നീലേശ്വരം അധ്യക്ഷനായി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് എം.ടി അഷ്റഫ്, നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡൻ്റ് സഹീർ എരഞ്ഞോണ, ജില്ലാ ജനറൽ സെക്രട്ടറി സുഫിയാൻ ചെറുവാടി, ചന്ദ്രൻ കപ്പിയേടത്ത്, എം.കെ മമ്മദ്, നിയോജക മണ്ഡലം ഭാരവാഹികളായ സന്ദീപ് വാഴക്കാടൻ, സവിജേഷ്, സജേഷ്, മുൻദിർ, നിഷാദ് വീച്ചി, ആദർശ് മണാശേരി, ശ്യാം ബാബുരാജ് സംസാരിച്ചു. മണ്ഡലം ഭാരവാഹികളായ ജലീൽ, ശിവദാസൻ, സുഭാഷ്, റാഷിദ്, ശരത്ത്, ബദർ, അനന്തു, ആഷിഖ്, ഷൈജു, ഉനൈസ് നേതൃത്വം നൽകി.
മരം കൊള്ളയിൽ ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ് മുക്കം നഗരസഭ കമ്മിറ്റി സാമൂഹിക ആരോഗ്യ കേന്ദ്രത്തിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് സി.കെ കാസിം ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് നഗരസഭ പ്രസിഡന്റ് ശരീഫ് വെണ്ണക്കോട് അധ്യക്ഷനായി. ജനറൽ സെക്രട്ടറി ജിഹാദ് തറോൽ, മുസ്ലിം ലീഗ് നഗരസഭ സെക്രട്ടറി ഗഫൂർ കല്ലുരുട്ടി, കൗൺസിലർമാരായ എം.കെ യാസർ, കൃഷ്ണൻ വടക്കെയിൽ, സക്കീന കബീർ, ബിന്നി മനോജ്, ഗഫൂർ, മുക്കം സഹകരണ ബാങ്ക് പ്രസിഡന്റ് ശറഫുദ്ധീൻ കാതിയോട്, പി.കെ സലാം, നസീർ കല്ലുരുട്ടി, നജീബുദ്ധീൻ, പി.സി അബ്ദുറഹിമാൻ, മിദ്‌ലാജ് മുണ്ടുപാറ, ശിഹാബ് മുണ്ടുപാറ, ഹനീഫ തെച്യാട്, ഫൈറൂസ്, നിസാർ മഠത്തിൽ, ഷാഫി കുഴിമ്പാട്, ബാസിൽ നീലേശ്വരം, ഉമ്മറലി മുണ്ടുപാറ, ആഷിക് നരിക്കോട്, ശറഫുദ്ധീൻ അലിൻതറ, അൻവർ ബാബു മുണ്ടുപാറ, ജസീം കല്ലുരുട്ടി, അൻവർ മുണ്ടുപാറ സംസാരിച്ചു.
🎙️മരം മോഷ്ടിച്ചവർക്കെതിരെ നടപടി വേണം: സി.പി.ഐ.
മുക്കം : ഗവ. ആശുപത്രി വളപ്പിൽ നിന്ന് അധികൃതരുടെ അറിവോ അനുമതിയാേ കൂടാതെ വില പിടിപ്പുള്ള മരം മുറിച്ചുകടത്തിയവർക്കും ഒത്താശ ചെയ്തവർക്കുമെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് സി.പി.ഐ മുക്കം ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.
ഹോസ്പിറ്റൽ മാനേജ്മെൻ്റ് കമ്മിറ്റി (എച്ച്.എം.സി) വിളിച്ച് പ്രശ്നം ചർച്ച ചെയ്യാനും പൊലിസിൽ പരാതി നൽകാനും മെഡിക്കൽ ഓഫിസർ തയാറാകണമെന്നും യോഗം ആവശ്യപ്പെട്ടു. കെ. മോഹനൻ ഉദ്ഘാടനം ചെയ്തു. വി. ശിവദാസൻ അധ്യക്ഷനായി. ഇ.കെ വിബീഷ്, പി. സൗദാമിനി, ചന്ദ്രൻ സംസാരിച്ചു.
🎙️മരം കൊള്ളയുമായി നഗരസഭയ്ക്ക് ബന്ധമില്ല: ചെയർമാൻ
മുക്കം : മുക്കം സാമൂഹികാരോഗ്യ കേന്ദ്രത്തിലെ നൂറു വർഷം പഴക്കമുള്ള മരം മുറിച്ചതുമായി നഗരസഭയ്ക്ക് യാതൊരു ബന്ധവുമില്ലെന്ന് നഗരസഭ ചെയർമാൻ പി.ടി ബാബു പറഞ്ഞു. മരം അപകട ഭീഷണിയായി നിൽക്കുന്നതാണെന്നും മുറിച്ചുമാറ്റണമെന്ന് വളരെ കാലമായി പ്രദേശത്തെ ജനങ്ങൾ ആവശ്യപ്പെട്ട് വരുന്നതുമാണ്. എന്നാൽ സാങ്കേതിക കാരണങ്ങളാൽ മരം മുറിച്ച് മാറ്റുന്നതിന് ഇതുവരെ കഴിഞ്ഞില്ല. സത്യാവസ്ഥ ഇതായിരിക്കെ യു.ഡി.എഫും ബി.ജെ.പിയും ഫെൽഫയർ പാർട്ടിയും നടത്തുന്ന സമരം രാഷ്ട്രീയ പ്രേരിതമാണെന്ന് ജനങ്ങൾ തിരിച്ചറിയണം. മരം മുറിച്ച് മാറ്റിയതുമായി ബന്ധപ്പെട്ട് മെഡിക്കൽ ഓഫിസർ മുക്കം പൊലിസിൽ പരാതി നൽകിയിട്ടുണ്ടെന്നും നഗരസഭ ചെയർമാൻ പറഞ്ഞു.
