മുക്കം : കലാലയ രാഷ്ട്രീയ കാലത്തെ മുദ്രാവാക്യങ്ങള്‍ ഓര്‍ത്തെടുത്ത് ഒരു സായാഹ്നം. മുക്കം എം.എ.എംഒ കോളേജിലെ കാമ്പസ് രാഷ്ട്രീയത്തിലൂടെ മുഖ്യധാരാ നേതൃനിരയിലെത്തിയ നേതാക്കളാണ് ഒത്തുകൂടിയത്. ഓര്‍മകളിലെ മുദ്രാവാക്യം എന്ന എന്ന പേരിലായിരുന്നു പരിപാടി. നേതാക്കള്‍ കലാലയ രാഷ്ട്രീയ അനുഭവങ്ങള്‍ പങ്കുവെക്കുകയും വിദ്യാര്‍ഥികളുമായി സംവദിക്കുകയും ചെയ്തു.
ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് വി. വസീഫ്, യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്, എല്‍.ജെ.ഡി സംസ്ഥാന ജനറല്‍ സെക്രട്ടറി സലീം മടവൂര്‍, സി.പി.ഐ.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി.വിശ്വനാഥന്‍ തുടങ്ങിയവര്‍ മാമോക്കില്‍ എത്തിയിരുന്നു.
കൊടിയത്തൂര്‍ ഗ്രാമ്പ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശിഹാബ് മാട്ടുമുറി, മെമ്പര്‍ ഇ. സീനത്ത്, കൊടുവള്ളി നഗരസഭാ കൗണ്‍സിലര്‍ ഹസീന നൗഷാദ്, ഡോ. മുനീര്‍ വളപ്പില്‍ തുടങ്ങിയവരും സൗഹൃദസംവാദത്തില്‍ പങ്കെടുത്തു. കലാലയ രാഷ്ട്രീയത്തികാലത്തെ ഓര്‍മ്മകള്‍ ഓരോരുത്തരും പങ്കുവെച്ചു.
എം.എ.എം.ഒ. ഗ്ലോബല്‍ അലംനി കമ്മിറ്റി ജൂലായ് 24-ന് സംഘടിപ്പിക്കുന്ന അലംനി സംഗമം മിലാപ്പ് 22 ന് മുന്നോടിയായാണ് മീഡിയാകമ്മിറ്റിയും കോളേജ് ജേണലിസം ആന്‍ഡ് മാസ് കമ്യൂണികേഷന്‍ വിഭാഗവും ചേര്‍ന്ന് സംഗമം ഒരുക്കിയത്. കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രഹന അധ്യക്ഷതവഹിച്ചു. കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ ഡോ. അബൂബക്കര്‍ മങ്ങാട്ടുചാലില്‍ ഉദ്ഘാടനം ചെയ്തു. ഗ്ലോബല്‍ അലംനി പ്രസിഡന്റ് അഡ്വ. മുജീബ് റഹ്‌മാന്‍ ഉപഹാരം സമര്‍പ്പിച്ചു. മീഡിയാകമ്മിറ്റി കണ്‍വീനര്‍ റീന ഗണേഷ് അതിഥികളെ പരിചയപ്പെടുത്തി. അലംനി ചീഫ് കോര്‍ഡിനേറ്റര്‍ അഷ്‌റഫ് വയലില്‍, കോളേജ് ഐ.ക്യു.എ.സി. കോര്‍ഡിനേറ്റര്‍ ഡോ. അജ്മല്‍ മുഈന്‍, ടീച്ചര്‍ കോര്‍ഡിനേറ്റര്‍ വി. ഇര്‍ഷാദ്, ജേണലിസം ഡിപാര്‍ട്‌മെന്റ് ഹെഡ് പി. അബ്ദുല്‍ ബായിസ്, സാലിം ജീ റോഡ് തുടങ്ങിയവര്‍ സംസാരിച്ചു.
